2009, മേയ് 5, ചൊവ്വാഴ്ച

ഏറെ നിര്‍ബനധിച്ചപ്പോള്‍ ഞാന്‍ അവിടേക്കു നോക്കി;

കണ്ണുകളെ ഒളിപ്പിക്കാന്‍ കഴിയാത്തതുകൊന്ദു മാത്രം..

അവിടെ അങിങായ് അവളുടെ പുസ്തകങളും

കളിപ്പാട്ടങളും ഉടുപ്പുകളും മറ്റും

കൂടെ ഒരു പാവക്കുട്ടിയും...



ആ പാവക്കുട്ടിയുടെ അമ്മയായിരുന്നൂ അവള്‍..

അവള്‍ പാവക്കുട്ടിയെ കുളിപ്പിച്ചു

പൊട്ടു തൊടീച്ചു

പുത്തനുടുപ്പണിയിച്ചൂ



പാവക്കുട്ടിക്ക് കളിക്കാന്‍

കുയ്യാനയെ പിടിച്ചു നല്‍കി

മഞ്ചാടിക്കുരു നല്‍കി

മയില്‍പ്പീലി നല്‍കി



പാവക്കുട്ടിക്ക് ഇങ്കു നല്‍കി

മാമം നല്‍കി

പാവക്കുട്ടിയോടു പിണങി

പാവക്കുട്ടിയോടു കുണുങി

പാവക്കുട്ടിക്കൊപ്പം ഉറങി



ഒടുവില്‍...



അമ്മ നഷ്ടപ്പെട്ട

പാവക്കുട്ടിയെ നോ​‍ക്കി

വിതുമ്പാന്‍



മകള്‍.....

അമ്മ മാത്രം

മുറിയുടെ ഒരു കോണില്‍...
അമ്മയെഴുതിയിരുന്ന

കത്തുകളിലൊടുവിലായി

പിച്ചവച്ചു തുടങിയ

കുറെ അക്ഷരങലുന്ദായിരുന്നൂ...

ഇഗ്ലീഷിലും മലയാളത്തിലുമായ്

ചിതറിയ മുല്ലമൊട്ടു പോലുള്ള

ആ അക്ഷരങള്‍ക്കിടയിലായ്

അവളുടെ കുഞ്ഞു കുഞ്ഞു ആശകളും

വലിയ വലിയ സ്വപ്നങളും

അവളോളം പോന്ന

ഒരു മയില്‍പ്പീലിയുമുന്ദായിരുന്നൂ..



അവള്‍ക്കുവേന്ദി സ്വരുക്കൂട്ടിയ

കൊച്ചു കൊച്ചു സമ്മാനങളും

എഴുതാന്‍ ബാക്കി വച്ച മറുപടികളും

ആരെയും കാണിക്കാത ഞാനൊഴുക്കിയ

കണ്ണീരിലിലൊലിച്ചു പോയി..

അപ്പോ​‍ഴും ആ മയില്‍പ്പീലി

എന്റെ നെഞ്ചോടൊട്ടി നിന്നൂ...